ഇന്ത്യക്കാരായ രണ്ട് പത്രപ്രവര്‍ത്തകരോട് രാജ്യം വിടാന്‍ പാകിസ്താന്‍ നിര്‍ദ്ദേശം

single-img
14 May 2014

sഇന്ത്യക്കാരായ രണ്ട് പത്രപ്രവര്‍ത്തകരോട് മേയ് 20നകം രാജ്യം വിടാന്‍ പാകിസ്താന്‍ നിര്‍ദ്ദേശം നല്‍കി. പിടിഐ റിപ്പോര്‍ട്ടര്‍ സ്‌നേഹേഷ് അലക്‌സ് ഫിലിപ്, ഹിന്ദുവിന്റെ റിപ്പോര്‍ട്ടര്‍ മീന മേനോന്‍ എന്നിവരോടാണ് പ്രത്യേക കാരണം പറയാതെ് രാജ്യം വിട്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 

 
ചൊവ്വാഴ്ച അര്‍ദ്ധരാത്രിക്കാണ് ഇരുവര്‍ക്കും ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചത്. ഉഭയസമ്മതപ്രകാരം രണ്ട് പത്രപ്രവര്‍ത്തകര്‍ക്ക് ഇരുരാജ്യങ്ങളിലെയും തലസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടറെയും പാകിസ്താന്‍ പുറത്താക്കിയിരുന്നു.