കാജൽ അഗർവാളിന്റെ സഹോദരി നിഷ അഗർവാൾ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു

single-img
14 May 2014

nപ്രശസ്ത തെന്നിന്ത്യൻ നടി കാജൽ അഗർവാളിന്റെ സഹോദരി നിഷ അഗർവാൾ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഭയ്യാ ഭയ്യാ എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്കുള്ള നിഷയുടെ പ്രവേശനം .

 
കുഞ്ചാക്കോയുടെ നായികയായാണ് നിഷ എത്തുന്നത്. പറങ്കിമല എന്ന സിനിമയിലൂടെ ശ്രദ്ധേയയായ വിനുത ലാലാണ് ബിജുവിന്റെ ജോഡിയാവുന്നത്.

 
ഇന്നസെന്റ് കോൺട്രാക്ടർ ചാക്കോ എന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കും. കൊല്‍ക്കത്ത, പൊള്ളാച്ചി എന്നിവിടങ്ങളിലും സിനിമ ഷൂട്ട് ചെയ്യും. തെലുങ്കിൽ അഞ്ചു സിനിമകളിൽ നിഷ അഭിനയിച്ചിട്ടുണ്ട്.