കേന്ദ്രത്തില്‍ ഉറച്ച സര്‍ക്കാര്‍ വേണമെന്ന് എന്‍.സി.പി

single-img
14 May 2014

Praful-Patelതെരഞ്ഞെടുപ്പിന് ശേഷം പുറത്തു വന്ന എക്‌സിറ്റ് പോളുകളുടെ അടിസ്ഥാനത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന പ്രവചനം ശക്തമായിരിക്കേ കേന്ദ്രത്തില്‍ ശക്തമായ സര്‍ക്കാര്‍ അനിവാര്യമാണെന്ന് എന്‍സിപി. ജനഹിതം മാനിച്ച് രാജ്യം മുന്നോട്ടുപോകണമെന്നും മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ അഭിപ്രായപ്പെട്ടു.

ബിജെപി ഏറ്റവുംവലിയ ഒറ്റക്കക്ഷിയാകുമെന്നാണ് പൊതുവേയുള്ള ധാരണ. കേവലഭൂരിപക്ഷത്തിന് അടുത്തെത്താന്‍ അവര്‍ക്കു കഴിയുമോ, അല്ലെങ്കില്‍ സഖ്യകക്ഷികളുടെ സഹായം വേണോ എന്നതുമാത്രമാണ് ചോദ്യം. ഇതെല്ലാം 16 നു തെളിയുമെന്നും അദ്ദേഹം പറഞ്ഞു.