ഓപ്പറേഷന്‍ കുബേര: സംസ്ഥാനത്ത് 32 ബ്ലേഡ് പലിശക്കാര്‍ അറസ്റ്റില്‍

single-img
14 May 2014

Currency_1728545gഅനധികൃത പണമിടപാടുകാരെ കുടുക്കുന്നതിനു വേണ്്ടി കേരളാ പോലീസ് ആസൂത്രണം ചെയ്ത ഓപ്പറേഷന്‍ കുബേരയില്‍ ഇന്നു നടന്ന പരിശോധനയില്‍ 32 ബ്ലേഡു പലിശക്കാരെ അറസ്റ്റു ചെയ്തു. 44 പേര്‍ക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു. സംസ്ഥാന വ്യാപകമായി 473 കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാതെ സൂക്ഷിച്ച 18,65,855 രൂപ പിടിച്ചെടുത്തു. മുദ്രപത്രങ്ങളും വസ്തു ഇടപാട് നടത്തിയതടക്കമുള്ള രേഖകളും പിടിച്ചെടുത്തവയില്‍ പെടുന്നു.