ലഫ്. ജനറൽ ദൽബീർ സിംഗ് സുഹാഗിനെ കരസേനാ മേധാവിയായി നിയമിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി

single-img
14 May 2014

dalപുതിയ കരസേനാ മേധാവിയായി നിലവിലെ ഉപമേധാവി ലഫ്. ജനറൽ ദൽബീർ സിംഗ് സുഹാഗിനെ നിയമിക്കുന്നതിന് പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവസാന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

 

 

പുതിയ മേധാവിയെ നിയമിക്കുന്നതിനെതിരെ ബി.ജെ.പി ശക്തമായ എതിർപ്പു ഉന്നയിക്കുകയും പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയും ചെയ്തിരുന്നു. പുതിയ മേധാവിയെ നിയമിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് തിരഞ്ഞെടുപ്പു കമ്മിഷൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
കരസേനാ മേധാവി ജനറൽ ബിക്രം സിംഗ് ജുലായ് 31നാണ് വിരമിക്കുന്നത്. ഇനി രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കണം.