സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി; മിനിമം ചാര്‍ജ് ഏഴു രൂപ

single-img
14 May 2014

Indo-Pak-Bus-Service-316x248സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി. രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. മിനിമം ബസ് ചാര്‍ജ് ഏഴു രൂപയാക്കി. നിലവില്‍ ആറുരൂപയാണ് മിനിമം ചാര്‍ജ്. പുതിയ നിരക്കുകള്‍ ഈമാസം 20 മുതല്‍ പ്രാബല്യത്തില്‍ വരും. പത്തുരൂപയാക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം.

ഓര്‍ഡിനറി ബസില്‍ കിലോമീറ്ററിന് 58 പൈസ നിരക്ക് എന്നത് 64 പൈസയാക്കി. ഫാസ്റ്റ് പാസഞ്ചറിന് മിനിമം ചാര്‍ജ് 10 രൂപയും സൂപ്പര്‍ ഫാസ്റ്റിന്റെ മിനിമം ചാര്‍ജ് 13 രൂപയുമാക്കി. കെഎസ്ആര്‍ടിസി വോള്‍വോ ബസിന് മിനിമം ചാര്‍ജ് 35 രൂപ എന്നത് 40 രൂപയാക്കി. മള്‍ട്ടി ആക്‌സില്‍ ബസുകള്‍ക്ക് മിനിമം ചാര്‍ജ് 70 രൂപയാണ്. സൂപ്പര്‍ ഡീലക്‌സില്‍ മിനിമം ചാര്‍ജ് 25 എന്നത് 28 രൂപയാക്കി. സൂപ്പര്‍ എക്‌സ്പ്രസില്‍ മിനിമം ചാര്‍ജ് 17 രൂപ എന്നത് 20 രൂപയാക്കി. അതേസമയം, വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ മാറ്റമില്ല.