രണ്ടുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

single-img
13 May 2014

a-suicideതൃശ്ശൂര്‍ പുത്തന്‍ പള്ളിക്ക്‌ സമീപം രണ്ടുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചേരി സ്വദേശികളായ ജിജേഷ്‌, രവി എന്നിവരെയാണ്‌ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. സമീപവാസികളാണ്‌ മൃതദേഹം ആദ്യം കണ്ടത്‌.

 

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ സ്‌ഥലത്തെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേയ്‌ക്ക് മാറ്റി. മരണകാരണം എന്താണെന്ന്‌ അറിവായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.