പൊലീസിലെ ഉന്നതർക്ക് ബ്ളേഡ് മാഫിയയുമായി ബന്ധമുണ്ടെന്നതിന് സൂചന:രമേശ് ചെന്നിത്തല

single-img
13 May 2014

rameshപൊലീസിലെ ഉന്നതർക്ക് ബ്ളേഡ് മാഫിയയുമായി ബന്ധമുണ്ടെന്നതിന് സൂചന ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്നും ബ്ളേഡ് മാഫിയകളെ വളരാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

 

 
ബ്ളേഡ് മാഫിയകൾക്കെതിരെ നടക്കുന്ന ‘ഓപ്പറേഷൻ കുബേര’യിൽ ഇടപെടാൻ ഒരു രാഷ്ട്രീയക്കാരനെയും അനുവദിക്കില്ല. വമ്പൻ സ്രാവുകളെ കുറിച്ച് പരാതിയുണ്ടെങ്കിൽ ജനങ്ങൾക്ക് പൊലീസിനെ അറിയിക്കാം എന്നും മന്ത്രി പറഞ്ഞു .