പ്രധാനമന്ത്രിയുടെ യാത്രയയപ്പ് സമ്മേളനം 17ന്

single-img
13 May 2014

India's PM Singh speaks during India Economic Summit in New Delhiലോക്‌സഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന്റെ അടുത്ത ദിവസം, 17നു ചേരുന്ന കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന് ഔദ്യോഗികമായി യാത്രയയപ്പു നല്കും. മന്ത്രി സഭായോഗത്തിനു ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കും. യുപിഎ അധ്യക്ഷ സോണിയഗാന്ധി മന്‍മോഹന്‍ സിംഗിന് അത്താഴ വിരുന്നൊരുക്കും.

പ്രധാനമന്ത്രി ഒപ്പം പ്രവര്‍ത്തിച്ച ലോകനേതാക്കള്‍ക്കു നന്ദി പ്രകാശിപ്പിച്ചു ഇവര്‍ക്കു വിടവാങ്ങല്‍ സന്ദേശം അയച്ചിരുന്നു. മോട്ടിലാല്‍ നെഹ്‌റു മാര്‍ഗിലുള്ള പുതിയ വസതിയിലേക്കാണു മന്‍മോഹന്‍ സിംഗ് താമസം മാറുന്നത്.