മെയ് 16 വരെ കേദാര്‍നാഥിലേക്കുള്ള തീര്‍ത്ഥാടനം നിര്‍ത്തിവെച്ചു

single-img
13 May 2014

Kedarnathകാലാവസ്ഥ മോശമായതിനെ മെയ് 16 വരെ കേദാര്‍നാഥിലേക്കുള്ള തീര്‍ത്ഥാടനംനിര്‍ത്തിവെച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും തീര്‍ത്ഥാടനം തടസ്സപ്പെട്ടതോടെയാണ് മെയ് 16 വരെ നിര്‍ത്തിവെയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്നാണ് തീര്‍ത്ഥാടനം തടസ്സപ്പെട്ടത്. സുരക്ഷാകാരണങ്ങളാല്‍ തീര്‍ത്ഥാടനം താല്‍കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ഉത്തരാഖണ്ട് മുഖ്യമന്ത്രി ഹരീഷ് റാവത്ത് അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെടുന്ന അന്ന് തന്നെ സോണാപ്രയാഗിലുള്ള കേന്ദ്രത്തില്‍ നിന്നും യാത്ര പുനരാരംഭിക്കാം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.