സൂര്യനെല്ലി കേസിലെ 23 പ്രതികള്‍ ജയിലിലേക്ക്

single-img
13 May 2014

dharmarajanകോട്ടയത്തെ പ്രത്യേക കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കെ സൂര്യനെല്ലി കേസിലെ 23 പ്രതികള്‍കോട്ടയം സൂര്യനെല്ലി കോടതിയില്‍ ഹാജരാവുകയോ വാറന്റ് പ്രകാരം പോലീസിന് അറസ്റ്റു ചെയ്തു ഹാജരാക്കുകയോ ചെയ്യാം.

കോടതിയില്‍ ഹാജരാകുന്ന പ്രതികളെ ജില്ലാ ജയിലിലേക്കും തുടര്‍ന്നു സെന്‍ട്രല്‍ ജയിലിലേക്കും മാറ്റും. ഇതിനുശേഷം മാത്രമെ പ്രതികള്‍ക്കു സുപ്രീം കോടതിയില്‍ അപ്പീലോ ജാമ്യാപേക്ഷയോ നല്‍കാനാകൂ. സുപ്രീം കോടതി ഡിവിഷന്‍ ബഞ്ചിന് അപ്പീല്‍ പരിഗണിക്കാതെ തള്ളിക്കളയാനും അധികാരമുണ്ട്. കേസിന്റെ ഇതുവരെയുള്ള ഘടനയും കോടതി ഇടപെടലുകളും പരിഗണിച്ചാല്‍ അപ്പീല്‍ പരിഗണിക്കാന്‍ സാധ്യതയില്ലെന്നു നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.കഴിഞ്ഞമാസമാണു സൂര്യനെല്ലി പീഡനക്കേസില്‍ മുഖ്യസൂത്രധാരന്‍ ധര്‍മരാജന്റെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ച ഹൈക്കോടതി ശേഷിച്ച 30 പ്രതികളില്‍ 23 പേര്‍ക്ക് മൂന്നു മുതല്‍ 10 കൊല്ലം വരെ തടവുശിക്ഷ വിധിച്ചത്. ഏഴ് പേരെ തെളിവിന്റെ അഭാവത്തില്‍ കോടതി വിട്ടയയ്ക്കുകയും ചെയ്തിരുന്നു.