പണമിടപാട് സ്ഥാപനങ്ങളുടെ പീഡനം നേരിടുന്നുണ്ടോ? എങ്കില്‍ നേരിട്ട് ആഭ്യന്തരമന്ത്രിയോട് സംസാരിക്കാം; ഫെയ്‌സ്ബുക്കിലൂടെ ചരിത്രം സൃഷ്ടിച്ച് ചെന്നിത്തല

single-img
13 May 2014

Chennithalaബ്ലെയ്ഡ് പലിശക്കാരെക്കൊണ്ട് ബുദ്ധിമുട്ടുന്ന ആര്‍ക്കും പരാതി അയക്കാമെന്ന വാഗ്ദാനവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍. ബ്ലേഡ് മാഫിയക്കെതിരായ പരാതികള്‍ സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി സ്വന്തം മൊബൈല്‍ നമ്പറും പരസ്യപ്പെടുത്തിയിട്ടുണ്ട്. . മാഫിയയെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികള്‍ ഉടനടി ഇന്റലിജന്‍സ് മേധാവിക്ക് കൈമാറാനും ഉത്തരവിട്ടിട്ടുണ്ട്.

രമേശ് ചെന്നിത്തല മന്ത്രിയാകും മുന്‍പെ ഉപയോഗിച്ചിരുന്ന സ്വന്തം മൊബൈല്‍ ഫോണ്‍ നമ്പറാണ് അനധികൃത പണമിടപാട് സ്ഥാപനങ്ങളുടെ പീഡനം നേരിടുന്നവര്‍ക്ക് ബന്ധപ്പെടാന്‍ പരസ്യപ്പെടുത്തിയിട്ടുള്ളത്. നാലായിരത്തോളം ലൈക്കുകളും എണ്ണായിരത്തോളം ഷെയറുകളും ചെന്നിത്തലയുടെ ഈ പോസ്റ്റ് നേടിക്കഴിഞ്ഞു.

നമ്പര്‍ പരസ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ പരാതികള്‍ അറിയിക്കാന്‍ സാധാരണക്കാരുടെ ഇരുനൂറോളം വിളികള്‍ എത്തിയതായി ആഭ്യന്തരമന്ത്രി രമേശ്‌ചെന്നിത്തല പറഞ്ഞു. ബ്ലെയ്ഡ് ഇടപാടുകളെക്കുറിച്ച് രഹസ്യ നിരീക്ഷണത്തിന് ആഭ്യന്തരമന്ത്രി ചുമതലപ്പെടുത്തിയിട്ടുള്ള ഇന്റലിജന്‍സ് മേധാവി എഡിജിപി ഹേമചന്ദ്രനാണ് ഇതുവഴിയെത്തുന്ന പരാതികള്‍ കൈമാറുക.