പുതിയ ഇന്ത്യൻ സര്‍ക്കാരുമായി ഉള്ള സഹകരണത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ്

single-img
13 May 2014

obamaഇന്ത്യയില്‍ പുതിയതായി വരുന്ന സര്‍ക്കാരുമായുള്ള സഹകരണത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ ഇന്ത്യക്കും അമേരിക്കുമിടയില്‍ വലിയൊരു സൗഹൃദം രൂപപ്പെട്ടിട്ടുള്ളതായി ഒബാമ പറഞ്ഞു.

 

 

ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ജനതയെ അദ്ദേഹം അഭിനന്ദിച്ചു . ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ തിരഞ്ഞെടുപ്പ് വിജയകരമാക്കിയതിലൂടെ ലോക ജനതക്ക് മാതൃകയായതായും അദ്ദേഹം പറഞ്ഞു.ഇന്ത്യയില്‍ ഒരു മാസം നീണ്ട തിരഞ്ഞെടുപ്പില്‍ 64.3 ശതമാനമായിരുന്നു പോളിങ്ങ്.