പ്രസവത്തെതുടര്‍ന്ന് വനത്തില്‍ ഉപേക്ഷിക്കപ്പെട്ട നവജാത ശിശു മരിച്ചു

single-img
13 May 2014

baby_sold_295x200പ്രസവത്തെ തുടര്‍ന്ന് മൂന്നാര്‍ മറയൂരിലെ വനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്‌ടെത്തിയ നവജാത ശിശു ആശുപത്രിയില്‍ മരിച്ചു. രാവിലെയാണ് പ്രസംവം നടന്നത്. തുടര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം അമ്മ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയായിരുന്നു. പിന്നീട് ആദിവാസി സ്ത്രീകള്‍ വനത്തില്‍ കുട്ടിയെ കണ്‌ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

പോലീസ് എത്തിയാണ് കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ വൈകുന്നേരത്തോടെ കുട്ടി മരണത്തിന് കീഴടങ്ങി. മറയൂര്‍ സ്വദേശിയായ റോസ് മേരിയാണ് കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത്. മറയൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടിയെത്തിയ റോസ്‌മേരിയെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രസവ വേദനയെ തുടര്‍ന്ന് ഇന്ന് രാവിലെ വനത്തിലെത്തി പ്രസവിച്ച് കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം റോസ്‌മേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയായിരുന്നു. റോസ്‌മേരി കുറച്ചുകാലമായി ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് പോലീസിനോട് വെളിപ്പെടുത്തിയത്.