മറയൂര്‍ വനത്തില്‍ പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിച്ചു; ചികിത്സ തേടിയെത്തിയ കുഞ്ഞിന്റെ അമ്മയെ പോലീസ്അറസ്റ്റ് ചെയ്തു

single-img
13 May 2014

baby_sold_295x200പ്രസവശേഷം മൂന്നാര്‍ മറയൂരില്‍ വനത്തില്‍ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ അമ്മയെ മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് കണ്ടെത്തി. മറയൂര്‍ സ്വദേശിയായ റോസ് മേരി പ്രസവിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചശേഷം മറയൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടിയെത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ റോസ്‌മേരി കുഞ്ഞിനെ ഉപേക്ഷിച്ച കാര്യം സമ്മതിച്ചു.

മറയൂരിലെ വനത്തില്‍ ഇന്ന് രാവിലെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്‌ടെത്തിയത്. പ്രസവ വേദനയെ തുടര്‍ന്ന് ഇന്ന് രാവിലെ വനത്തിലെത്തി പ്രസവിച്ച് കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം റോസ്‌മേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയായിരുന്നു. റോസ്‌മേരി കുറച്ചുകാലമായി ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് പോലീസിനോട് വെളിപ്പെടുത്തിയത്.