പോളിംഗ് ബൂത്തില്‍ പാര്‍ട്ടി ചിഹ്നം ധരിച്ചെത്തിയ അജയ് റായിക്കെതിരേ കേസ്

single-img
13 May 2014

Raiവാരാണസി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്കെതിരേ പാര്‍ട്ടി ചിഹ്നം ആലേഖനം ചെയ്ത കുര്‍ത്ത ധരിച്ചു വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തിലെത്തിയെന്ന പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ഛേത്ഗാഞ്ച് മേഖലയിലെ രമാകാന്ത് നഗറിലുള്ള പോളിംഗ് ബൂത്തില്‍ കുടുംബസമേതം വോട്ട് രേഖപ്പെടുത്താന്‍ രാവിലെയാണ് അജയ് റായി എത്തിയത്. ഈ സമയം ഇദ്ദേഹം ധരിച്ചിരുന്ന കുര്‍ത്തയില്‍ കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തി ആലേഖനം ചെയ്തിരുന്നു. ഇതിനെതിരെ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇതിനെത്തുടര്‍ന്ന് അജയ് റായി പോളിംഗ് ബൂത്തിലെത്തുന്നതിന്റെ ദൃശ്യം പരിശോധിച്ച പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ സംഭവത്തെക്കുറിച്ചു തെരഞ്ഞെടുപ്പ് കമ്മീഷനു റിപ്പോര്‍ട്ട് നല്‍കി. ഇതിനെത്തുടര്‍ന്നു റായിക്കെതിരേ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കി.