ബ്രാഡ്‌മാന്റെ ബാറ്റ് ലേലത്തിന്

single-img
13 May 2014

don-bradmanസിഡ്നി: ആസ്ട്രേലിയയുടെ ക്രിക്കറ്റ്‌ ഇതിഹാസം സര്‍ ഡോണ്‍ ബ്രാഡ്‌മാന്‍ ആദ്യ ടെസ്‌റ്റില്‍ ഉപയോഗിച്ചിരുന്ന ബാറ്റ്‌ ലേലത്തിൽ വെക്കുന്നു. ഏതാണ്ട് 1,45,000 ആസ്ട്രേലിയന്‍ ഡോളറാണ്(75 ലക്ഷത്തിലേറെ രൂപ) ലേലത്തുകയായി പ്രതീക്ഷിക്കുന്നത്. 1928 നവംബര്‍ 30-ന്‌ ആരംഭിച്ച ഇംഗ്ലണ്ട്‌ പരമ്പരയില്‍ ബ്രാഡ്‌മാന്‍ ഉപയോഗിച്ച ബാറ്റാണ്‌. ഇത് ഒരു ഓസ്‌ട്രേലിയന്‍ ലേല കമ്പനിയാണ് ലേത്തിന്‌ എത്തിക്കുന്നത്‌.

ബ്രാഡ്‌മാന്‍ ഉള്‍പ്പെടെയുള്ള ഓസ്‌ട്രേലിയന്‍ താരങ്ങളും എതിര്‍ ടീമായ ഇംഗ്ലണ്ടിലെ കളിക്കാരും ബാറ്റില്‍ ഒപ്പിട്ടിട്ടുണ്ട്‌. 52 ടെസ്‌റ്റുകളില്‍ നിന്നായി 99.94 എന്ന ബാറ്റിംഗ്‌ ശരാശരിയിൽ 6996 റണ്‍സാണ്‌ ബ്രാഡ്‌മാന്റെ സമ്പാദ്യം. ടെസ്‌റ്റില്‍ 29 സെഞ്ച്വറികളും ബ്രാഡ്‌മാന്‍ കുറിച്ചിട്ടുണ്ട്‌.

കുട്ടികളുടെ ആശുപത്രിയുടെ ധന സമാഹരണത്തിനായി 1930-കളില്‍ ‘സിഡ്‌നി സണ്‍’ പത്രത്തിന്‌ ബ്രാഡ്‌മാന്‍ നല്‍കിയ ബാറ്റാണിത്‌. ഇപ്പോൾ മെല്‍ബണ്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടിലെ സ്‌പോര്‍ട്‌സ് മ്യുസിയത്തില്‍ പ്രദര്‍ശനത്തിന്‌ വെച്ചിരിക്കുകയാണ്‌.