അവസാനഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്

single-img
12 May 2014

evmലോക് സഭാ അവസാനവട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. രാജ്യം ഉറ്റുനോക്കുന്ന, ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസി ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളിലെ 41 സീറ്റുകളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത് .

 
വാരണാസിയില്‍ 55.34 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളില്‍ മൂന്ന് മണിവരെ 79.03 ശതമാനം പേരും ബിഹാറില്‍ 54 ശതമാനം പേരും ഉത്തര്‍പ്രദേശില്‍ 55.29 ശതമാനം പേരുമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.