ഫാക്ടിനെ രക്ഷിക്കാൻ എറണാകുളം ജില്ലയില്‍ ഹര്‍ത്താലും വ്യവസായ പണിമുടക്കും

single-img
12 May 2014

erപ്രതിസന്ധിയിലായ ഫാക്ടിനെ രക്ഷിക്കാനുളള അവസാന പടിയെന്ന നിലയില്‍ തിങ്കളാഴ്ച എറണാകുളം ജില്ലയില്‍ ഹര്‍ത്താലും വ്യവസായ പണിമുടക്കും തീവണ്ടി തടയലും നടക്കും. ഈ മന്ത്രിസഭയുടെ കാലാവധി തീരും മുമ്പ് കേന്ദ്രത്തിന്റെ പരിഗണനയിലുളള ഫാക്ട് പുനരുദ്ധാരണ പാക്കേജിന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇത് . ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ജില്ലയില്‍ ഹര്‍ത്താല്‍. ഞായറാഴ്ച രാത്രി 12 മുതല്‍ തിങ്കളാഴ്ച രാത്രി 12 വരെയാണ് പൊതു പണിമുടക്ക്.

 

 

തിങ്കളാഴ്ച രാവിലെ 10 മുതല്‍ കളമശ്ശേരിയില്‍ സൗത്ത് ഓവര്‍ ബ്രിഡ്ജിന് സമീപം തീവണ്ടി തടയലും നടക്കും. ഹര്‍ത്താലിന്റെ ആവശ്യകതയും അതിലേക്ക് നയിച്ച കാരണങ്ങളും ചൂണ്ടിക്കാട്ടി സംയുക്ത സമര സഹായ സമിതി ജില്ലയിലെമ്പാടും വാഹന പ്രചാരണ ജാഥയും നടത്തി. ഞായറാഴ്ച വൈകീട്ട് പന്തം കൊളുത്തി പ്രകടനവും നടത്തി.