“നീ ആ തലതിരിഞ്ഞവനോട് കൂട്ട് കൂടരുത്” ബാംഗ്ലൂര്‍ ഡെയ്‌സ് റിലീസിങ്ങിനു തയ്യാറായി

single-img
12 May 2014

10271249_681546625243223_729819101833661750_oഅഞ്ജലി മേനോന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചലച്ചിത്രത്തിന് ശേഷം, സ്വന്തം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. ഈ ചിത്രം നിര്‍മിക്കുന്നത് അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ അസോസിയേഷന്‍ വിത്ത് വീക്കെന്റ്‌സ് ബ്ലോക്ക്‌ബെസ്റ്ററിന്റെ ബാനറിലാണ്.

ഈ ചിത്രം ബാംഗ്ലൂരിന്റെ പശ്ചാത്തലത്തിൽ മൂന്നു യുവാക്കളുടെ ജീവിതത്തിലേക്കു കടന്നുവരുന്ന മൂന്ന് പെണ്‍കുട്ടികളുടെ കഥ പറയുന്നു. കൗമാരക്കാരുടെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും പ്രാധാന്യം നല്കിയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.

ഈ ചിത്രം പൂര്‍ണമായും തമാശയും സസ്പെൻസും നിറഞ്ഞതാണ്. മലയാള സിനിമയിലെ ഒന്നാംനിരയിലുള്ള യുവ നായകന്മാരുടെ സാന്നിധ്യംകൊണ്ട് ഈ ചിത്രം ഏറെ ശ്രദ്ധേയമാകുന്നു. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍പോളി എന്നിവരാണിവര്‍. നിത്യാമേനോന്‍, നസ്‌റിയാ നസീം, ഇഷാതല്‍വാര്‍, പാര്‍വതി എന്നിവരാണ് നായികമാര്‍.

നാലുചുമരുകളിൽ വളർന്ന യൗവ്വനങ്ങൾ മതിൽ കെട്ടിൽ നിന്നും പുറത്ത് ചാടുമ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
നാട്ടില്‍ നിന്നും വിവിധ കാരണങ്ങളാല്‍ ബാംഗ്ലൂര്‍ നഗരത്തിലെത്തിപ്പെടുന്ന അര്‍ജുന്‍, കുട്ടന്‍, ദിവ്യ എന്നീ മൂന്നു കൂട്ടുകാർ. അവര്‍ക്ക് ഈ നഗരം അപൂര്‍വ കാഴ്ചകളാണ് നല്കിയതും. നാടും നഗരവും തമ്മില്‍ വലിയ വ്യത്യാസമാണ് അവര്‍ക്കവിടെ അനുഭവപ്പെട്ടത്.

ഇതുവരെ അനുഭവിച്ചുപോന്നതില്‍ നിന്നും ഏറെ വ്യത്യസ്തമായ ലോകം, ഭാഷ, സംസ്‌കാരം. അതുള്‍ക്കൊള്ളുവാനുള്ള ഇവരുടെ ശ്രമങ്ങള്‍. ഇതിനിടയില്‍ ഇവരുടെ ജീവിതത്തിലേക്ക് പുതിയ കഥാപാത്രങ്ങളും വന്നുചേരുന്നു. ഇവര്‍കൂടി വന്നുചേരുന്നതോടെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രത്തിലൂടെ ഏറെ രസകരമായി അവതരിപ്പിക്കുന്നത്.

ഇവിടെ അജു, കുട്ടന്‍, ദിവ്യ എന്നിവരെ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്‌റിയ എന്നിവര്‍ അവതരിപ്പിക്കുന്നു. ദാസ് എന്ന കഥാപാത്രത്തെ ഫഹദ് ഫാസിലും നതാഷ, സേറ, വിനാഷി എന്നീ കഥാപാത്രങ്ങളെ നിത്യാമേനോന്‍, പാര്‍വതി, ഇഷാ തല്‍വാര്‍ എന്നിവരാണ് അവതരിപ്പിക്കുന്നു. പ്രതാപ് പോത്തന്‍, വിജയരാഘവന്‍, മണിയന്‍പിള്ള രാജു, പ്രവീണ, കൃഷ്ണപ്രസാദ്, കല്പന, വിനയപ്രസാദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ഗോപി സുന്ദറിന്റേതാണ് സംഗീതം, സമീര്‍ താഹിറാണ് ഛായാഗ്രാഹകന്‍. കലാസംവിധാനം-സുനില്‍ ബാബു, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, സഹസംവിധാനം-രമ്യാ അരവിന്ദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അലക്‌സ് ഇ. കുര്യന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്-രാജേഷ് മേനോന്‍, ജെ.പി. മണക്കാട്, മധു തമ്മനം, പി.ആര്‍.ഒ.-വാഴൂര്‍ ജോസ്. എ ആന്റ് എ റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

httpv://www.youtube.com/watch?v=uVpHL5g4buY