ഗുരു സെയ്ത് സലാഹുദ്ദീൻ പാഷയെ ബലാൽസംഗശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്തു

single-img
12 May 2014

Guru-Syed-Sallauddin-Pashaന്യൂഡൽഹി: ദേശീയ അവാർഡ് ജേതാവും പ്രശസ്ത നർത്തകനുമായ ഗുരു സെയ്ത് സലാഹുദ്ദീൻ പാഷയെ ബലാൽസംഗശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്തു. തന്റെ ഭാര്യയുടെ നൃത്ത വിദ്യാലയത്തിലെ അദ്ധ്യാപികയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നണ് പോലീസ് ഭാഷ്യം. പാഷയെ പൊലീസ് ഉച്ചയോട് കൂടി സ്വന്തം വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.  ഇദ്ദേഹത്തിന്റെ ഭാര്യ പ്രശസ്ത കഥക് നർത്തകിയാണ്.

അദ്ധ്യപിക പരാതിയിൽ പറയുന്നത്, കുറച്ച് ദിവസങ്ങൾക്ക് മുൻപ് പാഷയുമായി സ്പോൻസറെ കാണാൻ കാറിൽ യാത്ര ചെയ്യുമ്പോൾ അവരെ കാറിൽ വെച്ചു പീഡിപ്പിക്കാൻ ശ്രമിച്ച.

പാഷ തന്റെ ചില ശിഷ്യകളേയും ലൈഗികമായി ഉപയോഗിച്ചിരുന്നതായി അവർ പരാതിയിൽ പറയുന്നു. നേരത്തെ ഇദ്ദേഹത്തിന്റെ ഭാര്യ ഗാർഹിക പീഡനത്തിനും, ആത്മഹത്യാ പ്രേരണക്കും കേസ് നൽകിയിരുന്നു.