ബംഗളൂരുവില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി

single-img
12 May 2014

ബംഗളൂരു: ബംഗ്ളൂരുവില്‍ യുവതി ഓടുന്ന കാറില്‍ കൂട്ട മാനഭംഗത്തിന്നിരയായി. ബസ് കാത്തിരിക്കുകയായിരുന്ന യുവതിയെ ആറംഗസംഘം ബലമായി കാറിലേക്ക് പിടിച്ചുകയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു.

വേഗത കുറഞ്ഞപ്പോള്‍ കാറില്‍ നിന്ന് ചാടി രക്ഷപ്പെട്ട യുവതി പരുക്കുകയോടെ ചികിത്സയിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചുവരികയാണ്. 

പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും വൈകാതെ അറസ്റ്റുണ്ടാകുമെന്നും അസി. പോലീസ് കമ്മിഷണര്‍ കമാല്‍ പന്ത് അറിയിച്ചു. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, കൊലപാതക ശ്രമം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.