ടി.പി കേസിന്റെ ഗൂഢാലോചന സി.ബി.ഐയെ ബോദ്ധ്യപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു: കെ.കെ.രമ

single-img
11 May 2014

ramaടി.പി  കേസിന്റെ  ഗൂഢാലോചന സി.ബി.ഐയെ ബോദ്ധ്യപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ടി.പിയുടെ ഭാര്യ കെ.കെ.രമ . കേസ് ഏറ്റെടുക്കില്ലെന്ന സി.ബി.ഐയുടെ നിലപാട് പ്രതിഷേധാർഹവും അംഗീകരിക്കനാവാത്തതും ആണെന്നും രമ വ്യക്തമാക്കി. കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കുന്നതിന് നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരുമെന്നും രമ അറിയിച്ചു.