മുല്ലപ്പെരിയാര്‍ : ഷട്ടറുകള്‍ താഴ്ത്തി തമിഴ്‌നാട്‌ പരിശോധന നടത്തി

single-img
11 May 2014

mullaperiyar_dam_മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ താഴ്ത്തി തമിഴ്നാടിന്റെ പരിശോധന. ജലനിരപ്പ് 142 അടിയാക്കുന്നതിന്റെ പ്രാഥമിക പരിശോധനകള്‍ക്കായാണു പരിശോധന നടത്തുന്നത്. ഷട്ടറുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നാണ്‌ തമിഴ്‌നാട്‌ ഇന്നു പരിശോധിക്കുന്നത്‌.ഒന്നും രണ്ടും ഷട്ടറുകളാണു താഴ്ത്തിയിരിക്കുന്നത്.

 

 

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ കേരളത്തിന്റെ അംഗത്തെ ഉള്‍പ്പെടുത്തിയശേഷമേ ജലനിലപ്പ് 142 അടിയാക്കൂ എന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചിരുന്നു. അതിനാല്‍ ജലനിരപ്പ് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള ക്ഷമതാ പരിശോധന മാത്രമാകും ഇപ്പോള്‍ നടക്കുന്നത്. പരിശോധനയ്ക്കു ശേഷം ഷട്ടര്‍ വീണ്ടും തുറക്കും. വരും ദിവസങ്ങളില്‍ മറ്റു ഷട്ടറുകള്‍ താഴ്ത്തി പരിശോധനയുണ്ടാകും.കഴിഞ്ഞ ആഴ്‌ചയിലെ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്‌ഥാനത്തിലാണ്‌ തമിഴ്‌നാടിന്റെ പുതിയ നടപടികള്‍.