ലോക് സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ

single-img
11 May 2014

evm ലോക് സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ . പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. മൂന്ന് സംസ്ഥാനങ്ങളിലായി 41 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് – യു.പി 18 , പശ്ചിമ ബംഗാൾ 17, ബിഹാർ 6. ആകെ സ്ഥാനാർത്ഥികൾ 601.

 
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാ‌ർത്ഥി നരേന്ദ്രമോഡിയും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളും മത്സരിക്കുന്ന വാരണാസിയാണ് നാളത്തെ പോളിംഗ ശ്രദ്ധേയമാക്കുന്നത്. . കോൺഗ്രസിന്റെ അജയ് റായിയും ചേർന്ന് ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ കാഴ്ചവച്ചത്. റായിക്ക് പിന്തുണയുമായി കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇവിടെ റോഡ്ഷോ നടത്തിയിരുന്നു.

 

 

അതേസമയം ബംഗാളിലെ ബരാക്പൂരിൽ തൃണമൂൽ നേതാവ് ദിനേഷ് ത്രീവേദിക്കെതിരെ സിപിഎമ്മിന്റെ മലയാളി സ്ഥാനാർത്ഥി സുഭാഷിണി അലി മത്സരരംഗത്തുണ്ട്.