ശാസ്താംകോട്ട കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

single-img
11 May 2014

accident7ശാസ്താംകോട്ട കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. രതീഷ് (16),അഭിജിത് (15), അമല്‍ കൃഷ്ണ(15), എന്നിവരാണ് മരിച്ചത്. കായലില്‍ മീന്‍പിടിക്കുന്നതിനും കുളിക്കുന്നതിനുമായാണ് നാലു കുട്ടികള്‍ എത്തിയത്.

 

 

അപകടത്തില്‍ നിന്ന് ഒരാള്‍ രക്ഷപെട്ടു. രതീഷും, അമലും ഭരണിക്കാവ് ജെ.എം.എച്ച്.എസ്.എസിലേയും അഭിജിത്ത് ശാസ്താംകോട്ട ഗവ.എച്ച്.എസ.എസിലേയും വിദ്യാര്‍ഥിയാണ്.