എല്ലാ ബാറുകളും പൂട്ടണമെന്ന്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്‌

single-img
10 May 2014

pcകേരളത്തിലെ എല്ലാ ബാറുകളും പൂട്ടണമെന്ന്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്‌ . ദേശീയപാതയോട്‌ ചേര്‍ന്നുള്ള സര്‍ക്കാര്‍ ബിവറേജസ്‌ കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 
ബാറുകള്‍ അടച്ചുപൂട്ടുമ്പോള്‍ ജോലി നഷ്‌ടമാകുന്ന മുഴുവന്‍ തൊഴിലാളികളെയും സര്‍ക്കാര്‍ പുനരധിവസിപ്പിക്കണമെന്നും തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുന്ന അവസ്‌ഥ ഉണ്ടാക്കരുതെന്നും ചീഫ്‌ വിപ്പ്‌ പറഞ്ഞു. മദ്യനയത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ കടുത്ത നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്‌.