ജെ.സി.ബിയ്ക്കടിയിൽ പെട്ട് നാലു വയസുകാരി മരിച്ചു

single-img
10 May 2014

Accidentകോട്ടയത്ത് ജെ.സി.ബിയ്ക്കടിയിൽ പെട്ട് നാലു വയസുകാരി മരിച്ചു. കോട്ടയം പ്ളാക്കാട്ടുചേരിയിൽ രാജേഷിന്റെ മകൾ അഞ്ജനയാണ് മരിച്ചത്. ജെ.സി.ബിയ്ക്കടിയിൽപെട്ട് അഞ്ജനയുടെ സഹോദരി അനുപമ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

 

 
നാലുമണിക്കാണ് അപകടം നടന്നത്. വീടിന് സമീപത്തെ റോഡിലൂടെ ഇറക്കംഇറങ്ങി വരുകയായിരുന്ന മണ്ണുമാന്തിയന്ത്രം നിയന്ത്രണംവിട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഒന്നേക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് യന്ത്രത്തിന് അടിയില്‍പ്പെട്ട കുട്ടികളെ പുറത്തെടുത്തത്.എന്നാൽ ആശുപത്രിയിൽ വച്ച് അഞ്ജന മരണപ്പെടുകയായിരുന്നു.