സൈബര്‍ പാര്‍ക്കിന്റെ ആദ്യ ബഹുനില കെട്ടിടം 2015 സപ്തംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന് :പി.കെ. കുഞ്ഞാലിക്കുട്ടി

single-img
10 May 2014

cyസൈബര്‍ പാര്‍ക്കിന്റെ ആദ്യ ബഹുനില കെട്ടിടം 2015 സപ്തംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.പാര്‍ക്കിന്റെ ജനറല്‍ ബോഡിയോഗത്തില്‍ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

 
ദേശീയപാത ബൈപ്പാസില്‍ പന്തീരാങ്കാവിനും തൊണ്ടയാടിനുമിടയിലാണ്‌കോഴിക്കോട് സൈബര്‍പാര്‍ക്ക് നിര്‍മാണം പുരോഗമിക്കുന്നത്. 2.88 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. പൈലിങ് പ്രവൃത്തികള്‍ പൂര്‍ത്തിയായി. 2500 പേര്‍ക്ക് ഒരേസമയം ജോലി ചെയ്യാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും മന്ത്രി പറഞ്ഞു.

 

 

2016 ഫിബ്രവരിയില്‍ രണ്ടാമത്തെ കെട്ടിടവും ഉദ്ഘാടനം ചെയ്യും. 3.25 ലക്ഷം ചുതരശ്ര വിസ്തൃതിയില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ കെട്ടിടത്തില്‍ 3000 പേര്‍ക്ക് ഒരേസമയം, ജോലി ചെയ്യാനാകും. ഇതിനുള്ള ടെന്‍ഡര്‍ രണ്ടുമാസത്തിനകം ക്ഷണിക്കും.കോഴിക്കോടിനെ കേരളത്തിലെ മൂന്നാമത്തെ ഐ.ടി.ഹബ്ബായി മാറ്റുകയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.