മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്തെത്തിയ സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

single-img
10 May 2014

sabarimala_death2കൊച്ചി: ശബരിമല മേല്‍ശാന്തിയുടെ മകള്‍ ആചാരം തെറ്റിച്ച് സന്നിധാനത്തെത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാൻ ശബരിമല സ്പെഷല്‍ കമ്മീഷണര്‍ ശിപാര്‍ശ ചെയ്തു. മേല്‍ശാന്തിയുടെ മകള്‍ ശബരിമല സന്ദര്‍ശിച്ചതായി സ്പെഷല്‍ കമ്മീഷണര്‍ ഹൈകോടതിക്ക് നല്‍കിയ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു.
ശബരിമലയില്‍ പ്രത്യേകം പരിഹാര ക്രിയകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കി. ശബരിമല മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയുടെ അറിവോടെയാണ് 12 വയസ്സുള്ള മകള്‍ സന്നിധാനത്ത് എത്തിയത്. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്രീകള്‍ ശബരിമല കയറരുതെന്നാണ് ആചാരം. മേല്‍ശാന്തിക്കെതിരെ നടപടിയെടുക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഹൈക്കോടതി നിര്‍ദ്ദശ പ്രകാരം ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ കെ ബാബു തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
മേല്‍ശാന്തിയെ കൂടാതെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ മോഹന്‍ ദാസ്, സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍ പ്രസന്നകുമാര്‍, ദേവസ്വം ജീവനക്കാരായ ഷീബ, ലൈല, മേല്‍ശാന്തിക്കൊപ്പം ഉണ്ടായിരുന്ന എഎസ്‌ഐ രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കെതിരേയും നടപടിയെടുക്കാന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മേല്‍ശാന്തിയുടെ മകളെ കൂടാതെ ഫെബ്രുവരിയില്‍ വര്‍ഷ റെഡ്ഡി എന്ന ആന്ധ്ര സ്വദേശിനിയായ 11കാരിയും മല ചവിട്ടിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്ന.

ആചാരലംഘനമുണ്ടായ സാഹചര്യത്തില്‍ ശുദ്ധിക്രിയകള്‍ ശബരിമല തന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ നടത്തേണ്ടതുണ്ട്. അചാരാനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്നും യുവതികള്‍ ക്ഷേത്രദര്‍ശനം നടത്തുന്നില്ളെന്നും ഉറപ്പാക്കാന്‍ നടപടി വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.