ജനശതാബ്ദി എക്‌സ്പ്രസ്സിന് പ്രത്യേക ടിക്കറ്റ്

single-img
9 May 2014

janaജനശതാബ്ദി എക്‌സ്പ്രസ്സിന് പ്രത്യേക ടിക്കറ്റ് ഏര്‍പ്പെടുത്തുന്നു. സീറ്റൊഴിവുണ്ടെങ്കില്‍ മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളൂ. സ്ലീപ്പര്‍ ഒഴികെയുള്ള മറ്റ് ഉയര്‍ന്ന ക്ലാസുകളിലെ ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് ജനശതാബ്ദി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യാന്‍ അനുമതി ലഭിക്കില്ല.

 

 

ഇത് സംബന്ധിച്ച് റെയില്‍വേ ടിക്കറ്റ് എക്‌സാമിനര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജനശതാബ്ദി എക്‌സ്പ്രസ് തുടങ്ങിയ സമയത്തുള്ള പ്രീമിയം പദവി റെയില്‍വേ തിരിച്ച് നല്‍കുകയാണ് ഇതുവഴി . റിസര്‍വേഷന്‍ കഴിഞ്ഞ് സീറ്റൊഴിവുണ്ടെങ്കില്‍ സ്റ്റേഷനുകളില്‍നിന്ന് ടിക്കറ്റ് ലഭിക്കും. ഓര്‍ഡിനറി ടിക്കറ്റുമായി കയറുന്നവരില്‍നിന്ന് അധിക തുക വാങ്ങി ടി.ടി മാര്‍ ജനശതാബ്ദിയില്‍ സീറ്റ് അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോൾ നിര്‍ത്തലാക്കിയത്.