രാഷ്ട്രപതി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല

single-img
9 May 2014

pranabരാഷ്ട്രപതി പ്രണബ് മുഖർജി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല. പോസ്റ്റൽ വോട്ട് ചെയ്യുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയാക്കിയെങ്കിലും മുൻഗാമികളെ പോലെ നിഷ്പക്ഷത പാലിക്കാൻ അവസാന നിമിഷം രാഷ്ട്രപതി തീരുമാനിക്കുകയായിരുന്നു എന്ന് പ്രസിഡന്റിന്റെ മാധ്യമ സെക്രട്ടറി വേണു രാജാമണി അറിയിച്ചു.

 

 

മേയ് 12ന് നടക്കുന്ന ലോക്‌സഭയുടെ അവസാനഘട്ട തിരഞ്ഞെടുപ്പില്‍ സൗത്ത് കൊൽക്കത്തയിലെ 160 റാഷ്‌ബെഹാരിയിലെ ബൂത്തിലായിരുന്നു പ്രണബ് മുഖർജിക്ക് വോട്ട്. പഴയ രാഷ്ട്രത്തലവന്മാരില്‍ ഭൂരിപക്ഷവും വോട്ടിങ്ങില്‍ നിന്ന് മാറിനിന്നിരുന്നു.