ഹരിഹരവർമ്മ കൊലപാതക കേസ്:വിധി പറയുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി

single-img
9 May 2014

hariരത്നവ്യാപാരി ഹരിഹരവർമ്മയെ കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി. തിരുവനന്തപുരം അതിവേഗ കോടതി ആണ് വിധി പറയുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റിയത് .തലശ്ശേരി സ്വദേശികളായ ജിതേഷ്, രഖിൽ, വടകര സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാഗേഷ്, കർണാടക കുടക് സ്വദേശിയും മലയാളിയുമായ ജോസഫ്, കാഞ്ഞിരംപാറ സ്വദേശിയും അഡ്വക്കേറ്റുമായ ഹരിദാസ് എന്നിവരാണ് കേസിലെ പ്രതികൾ.

 

 
2012 ഡിസംബർ 24 ന് ഉച്ചയോടെയായിരുന്നു കൊലപാതകവും കവർച്ചയും നടന്നത്. തിരുവനന്തപുരം വട്ടിയൂർക്കാവ് പുതൂർക്കോണം കേരള നഗറിൽ ആറാം പ്രതിയായ അഡ്വ.ഹരിദാസിന്റെ മകളുടെ ‘ ഓംകാർ” വീട്ടിൽ വച്ചായിരുന്നു സംഭവം.രത്നവ്യാപാരിയായ ഹരിഹരവർമ്മയെ വില പിടിപ്പുള്ള രത്നങ്ങൾ വാങ്ങാനെന്ന പേരിൽ സുഹൃത്തായ അഡ്വ. ഹരിദാസിന്റെ മകളുടെ വീട്ടിലെത്തിയ സംഘം ക്ളോറോഫോം മണപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്നു. അതിനുശേഷം രത്നങ്ങൾ കവർച്ച ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.