എയര്‍ ഏഷ്യ ഇന്ത്യക്ക് നല്‍കിയ ലൈസന്‍സ് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

single-img
9 May 2014

asഎയര്‍ ഏഷ്യ ഇന്ത്യക്ക് നല്‍കിയ പറക്കല്‍ ലൈസന്‍സ് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.ലൈസന്‍സ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജികളാണ് കോടതി തള്ളിയത് .ഡയറക്ടർ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) നല്‍കിയ ലൈസന്‍സ് നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

 

 

കഴിഞ്ഞദിവസമാണ് ഇന്ത്യയില്‍ നിന്ന് വിമാനസര്‍വീസ് ആരംഭിക്കാന്‍ കമ്പനിക്ക് അനുമതി നല്‍കിയത്. ഇതോടെ ഇന്ത്യയിലെ ഏഴാമത്തെ എയര്‍ലൈനാകുകയാണ് എയര്‍ ഏഷ്യ – ടാറ്റ ഗ്രൂപ്പ് – ടെലസ്ട്ര ട്രേഡ്‌പ്ലേസ് സംയുക്തസംരംഭമായ എയര്‍ ഏഷ്യ ഇന്ത്യ. വിദേശ നിക്ഷേപത്തോടെയുള്ള രാജ്യത്തെ ആദ്യ ഗ്രീന്‍ഫീല്‍ഡ് എയര്‍ലൈന്‍കൂടിയായിരിക്കും ഇത്.