സോളാർ കേസ്:ഒരാഴ്‌ചയ്‌ക്കകം ജുഡീഷ്യല്‍ കമ്മിഷനു മുന്നില്‍ വെളിപ്പെടുത്തും: സരിത എസ്‌. നായര്‍

single-img
8 May 2014

Saritha-S-Nair-Newskerala5സോളാര്‍ കേസുമായി ബന്ധപ്പെട്ടു പറയാനുള്ളതെല്ലാം ജുഡീഷ്യല്‍ കമ്മിഷനു മുന്നില്‍ ഒരാഴ്‌ചയ്‌ക്കകം വെളിപ്പെടുത്തുമെന്നു സരിത എസ്‌. നായര്‍ പറഞ്ഞു .സോളാര്‍ കേസ്‌ അന്വേഷിക്കുന്ന ജസ്‌റ്റിസ്‌ ശിവരാജന്‍ കമ്മിഷനു മുന്നില്‍ ഹാജരായശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സരിത.

 

 

കമ്മിഷന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു പനമ്പിള്ളി നഗറിലുള്ള കമ്മിഷന്‍ ഓഫീസില്‍ ഹാജരായത്‌. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ 30 ചോദ്യങ്ങള്‍ സരിതയ്‌ക്കു കമ്മിഷന്‍ കൈമാറി. 21 ദിവസത്തിനുള്ളില്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാനാണു നിര്‍ദേശം.രാഷ്‌ടീയനേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചും മറുപടിനല്‍കുമെന്നു സരിത പറഞ്ഞു.