മഴക്കെടുതി:തിങ്കളാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

single-img
8 May 2014

rainസംസ്ഥാനത്ത് വേനൽ മഴയിൽ ഉണ്ടായ കെടുതികളെ കുറിച്ച് തിങ്കളാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തോട് നിർദ്ദേശിച്ചു. സംസ്ഥാന റവന്യൂ മന്ത്രി അടൂർ പ്രകാശ്, കേന്ദ്ര മന്ത്രിമാരായ സുശീല്‍കുമാര്‍ ഷിന്‍ഡെ, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത്.

 

 

70 കോടിയുടെ അടിയന്തര സഹായം വേണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ മഴ തുടരുന്നതിനാൽ തന്നെ നാശനഷ്ടങ്ങളുടെ തോത് ഉയരാനാണ് നിലവിലെ സാദ്ധ്യത. മഴ മാറിയാൽ മാത്രമെ യഥാർത്ഥ നാശനഷ്ടങ്ങളെ കുറിച്ച് കണക്കെടുക്കാൻ കഴിയുകയുള്ളൂ. അതേസമയം മഴക്കെടുതി നേരിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.