പ്രിയങ്കയുടെ സെക്രട്ടറി പ്രീതി സഹായിയോട് അമേഠി വിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു

single-img
8 May 2014

Prethiപ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി പ്രീതി സഹായിയോട് അമേഠി വിടാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്കി. പ്രീതി സഹായി അമേഠിയിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന അമേഠിയിലെ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയുടെ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്‍ ഉത്തരവിട്ടത്.

ഇലക്ഷന്‍ ഏജന്റുമാരടക്കം പുറത്തുനിന്നുള്ളവര്‍ മണ്ഡലം വിട്ടു പോകണമെന്നും നിര്‍ദേശം നല്കിയതായി ജില്ലാ മജിസ്‌ട്രേറ്റ് ജഗത് രാജ് ത്രിപാഠി അറിയിച്ചു. അമേഠിയില്‍ നിന്നു പുറത്തുപോകാമെന്ന് പ്രീതി സഹായി സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ജഗദീഷ്പൂരില്‍ വച്ച് സ്മൃതി ഇറാനിയും പ്രീതിയും തമ്മില്‍ ചെറിയ വാക്കുതര്‍ക്കമുണ്ടായിരുന്നു.