മുല്ലപ്പെരിയാര്‍ കേസില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്ന്‌ മുഖ്യമന്ത്രി

single-img
8 May 2014

mullaമുല്ലപ്പെരിയാര്‍ കേസില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനു സര്‍വകക്ഷി യോഗം വിളിക്കും.

 

 
പ്രതിപക്ഷത്തിന്റെ കൂടി സൗകര്യമാരാഞ്ഞ ശേഷം തീയതി തീരുമാനിക്കും. ഡാമിന്റെ സുരക്ഷ സംബന്ധിച്ച്‌ കേരളം ഉന്നയിച്ച ആശങ്കയ്‌ക്ക്‌ വേണ്ടത്ര പരിഗണന ലഭിച്ചില്ല. ഒരിക്കലും തമിഴ്‌നാടിന്‌ വെളളം കൊടുക്കുന്നതിനെ കേരളം എതിര്‍ത്തിട്ടില്ല. 136 അടി ജലനിരപ്പ്‌ 142 അടിയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ച അവസരത്തിലാണ്‌ ഡാം സേഫ്‌റ്റി ആക്‌ട്‌ കൊണ്ടുവന്നത്‌. പുതിയ ഡാം വേണമെന്നാണ്‌ കേരളത്തിന്റെ ആവശ്യം. കേസ്‌ നടത്തിപ്പില്‍ വീഴ്‌ച വരുത്തിയിട്ടില്ല. എല്ലാം കാര്യങ്ങളും ചെയ്‌തു എന്നും മുഖ്യ മന്ത്രി പറഞ്ഞു.