സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചു

single-img
8 May 2014

Jelliജെല്ലിക്കെട്ടിനും കാളവണ്ടിയോട്ട മത്സരങ്ങള്‍ക്കും കാളകളെ ഉപയോഗിക്കുന്നതു സുപ്രീംകോടതി തടഞ്ഞു. സമാധാനപരമായി ജീവിക്കാനുള്ള അവകാശം എല്ലാ ജീവജാലങ്ങള്‍ക്കുമുണ്ടെന്നും മൃഗങ്ങളുടെ അവകാശങ്ങള്‍ പല രാജ്യങ്ങളിലും നിയമപരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മൃഗങ്ങളുടെ അവകാശങ്ങള്‍ ഭരണഘടനാ വിധേയമാക്കാന്‍ നടപടി സ്വീകരിക്കണമെന്നു ജസ്റ്റീസ് കെ.എസ്. രാധാകൃഷ്ണന്‍ നിര്‍ദേശിച്ചു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജെല്ലിക്കെട്ടിന് ഉപയോഗിക്കുന്ന കാളകള്‍ നേരിടുന്ന പീഡനവും ക്രൂരതയും വിവരണാതീതമാണെന്നും സുപ്രീംകോടതി പറഞ്ഞു.