മുല്ലപ്പെരിയാര്‍ സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

single-img
8 May 2014

hartalമുല്ലപ്പെരിയാര്‍ കേസിലെ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ചു മുല്ലപ്പെരിയാര്‍ സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇടുക്കിയില്‍ യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

 

ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കാലടി സര്‍വ്വകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും ചൊവ്വാഴ്ചത്തേക്ക് മാറ്റി എന്നാൽ സമയക്രമത്തില്‍ മാറ്റമില്ല. ഇന്ന് നടത്താനിരുന്ന അദ്ധ്യാപക പരിശീലന ക്ലാസുകള്‍ മാറ്റിവച്ചതായി ഡിപിഐ അറിയിച്ചു.

 

 

അതേസമയം സംസ്ഥാനത്തെ എല്ലാ കച്ചവട സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ഇടുക്കി ജില്ലയിലൊഴികെ മറ്റെല്ലായിടത്തും സര്‍വീസ് നടത്തുമെന്നു സ്വകാര്യ ബസ് സംഘടനാ നേതാക്കളും അറിയിച്ചു.