ഗംഭീറിന്റെ മികവിൽ കൊല്‍ക്കത്തക്ക് എട്ട് വിക്കറ്റ് വിജയം

single-img
8 May 2014

rcb-vs-kkr-kolkata-knight-riders-humble-royal-challengers-bangalore-by-42-runs-283ഡല്‍ഹി: ഗൗതം ഗംഭീറിന്റെ മികവിൽ ഡല്‍ഹിക്കെതിരെ കൊല്‍ക്കത്ത എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഡല്‍ഹി ഉയര്‍ത്തി 161 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 10 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നു. ആദ്യം ബാറ്റ്‌ ചെയ്‌ത ഡല്‍ഹി നിശ്‌ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന്‌ 160 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത നൈറ്റ്‌ റൈഡേഴ്‌സ് 18.2 ഓവറില്‍ ലക്ഷ്യം കണ്ടു. 56 പന്തില്‍ രണ്ടു സിക്‌സറും അഞ്ചു ഫോറുമടക്കം 69 റണ്ണെടുത്ത നായകനായ ഗംഭീറാണു നൈറ്റ്‌ റൈഡേഴ്‌സിനെ ജയത്തിലേക്കു നയിച്ചത്‌.

കൊല്‍ക്കത്തക്ക് നഷ്ട്പ്പെട്ട രണ്ടു വിക്കറ്റുകളും പേസര്‍ വെയ്‌ന്‍ പാര്‍നല്‍ സ്വന്തമാക്കി.വെറ്ററന്‍ താരം ജാക്ക്‌ കാലിസ്‌ ആറു പന്തില്‍ പത്തു റണ്ണുമായും മനീഷ്‌ പാണ്ഡെ 14 പന്തില്‍ 23 റണ്ണുമായും പുറത്താകാതെനിന്നു.

ഡൽഹിക്ക് വേണ്ടി വിക്കറ്റ്‌ കീപ്പര്‍ ദിനേഷ്‌ കാര്‍ത്തിക്കും (22 പന്തില്‍ ഒരു സിക്‌സറും നാലു ഫോറുമടക്കം 36) ഡുമിനിയും (28 പന്തില്‍ മൂന്നു സിക്‌സറുകളടക്കം പുറത്താകാതെ 40) മാണു ഡല്‍ഹിയെ 160 ലെത്തിച്ചത്‌. കേദാര്‍ ജാദവ്‌ 15 പന്തില്‍ ഒരു സിക്‌സറും മൂന്നു ഫോറുമടക്കം 26 റണ്ണുമായി പുറത്താകാതെനിന്നു. എട്ടു കളികളില്‍നിന്നു രണ്ടു ജയം മാത്രം നേടിയ ഡെയര്‍ ഡെവിള്‍സ്‌ ഏറ്റവും പിന്നിലാണ്‌. നാലു പോയിന്റാണ്‌ അവരുടെ സമ്പാദ്യം. എട്ടു കളികളില്‍നിന്ന്‌ ആറു പോയിന്റ്‌ നേടിയ നൈറ്റ്‌ റൈഡേഴ്‌സ് നാലാം സ്‌ഥാനത്തായി.