അവധി വ്യാപാര തട്ടിപ്പ് : എന്‍.എസ്.ഇ.എല്‍. സ്ഥാപനത്തിലെ പ്രധാനി ജിഗ്നേഷ് ഷായെ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അറസ്റ്റ് ചെയ്തു

single-img
8 May 2014

cheatഅവധി വ്യാപാര തട്ടിപ്പ് നടത്തിയ നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡ്(എന്‍.എസ്.ഇ.എല്‍.) എന്ന സ്ഥാപനത്തിലെ പ്രധാനിയായ ജിഗ്നേഷ് ഷായെ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അറസ്റ്റ് ചെയ്തു. എന്‍.എസ്.ഇ.എല്ലിന്റെ പ്രൊമോട്ടറായ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് ഗ്രൂപ്പിന്റെ സി.ഇ.ഒ.യാണ് ഷാ.

 

 
13,000 ഓളം നിക്ഷേപകരെ പ്രതിനിധാനം ചെയ്യുന്ന ഇരുനൂറോളം ഏജന്റുമാര്‍ക്ക് 5,600 കോടിയോളം രൂപ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതാണ് കേസ് . കുറ്റകരമായ ഗൂഢാലോചന നടത്തിയും വ്യാജരേഖകള്‍ ചമച്ചും തെറ്റായ കണക്കുകള്‍ കാണിച്ചും നിക്ഷേപകരെ വഞ്ചിച്ചുവെന്നാണ് കേസ്. ഏജന്റുമാര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ സംശയിക്കുന്നത്.