വീണ്ടും മാക്സ്വെല്ലിൽ ചെന്നൈ വീണു

single-img
8 May 2014

maxwellകട്ടക്ക്‌: ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ മാക്സ്വെല്‍ വിതച്ച  ബാറ്റിങ്ങ് കൊടുങ്കാറ്റിൽ (38 പന്തില്‍ 90)ചെന്നൈ പഞ്ചാബിനോട് തോറ്റത് 44 റണ്‍സിന്. പഞ്ചാബിന്റെ 4 ന്‌ 231 റണ്ണെന്ന സ്‌കോറിന്‌ മറുപടിയായി നിശ്‌ചിത ഇരുപത്‌ ഓവറില്‍ 6 ന്‌ 187 റണ്ണെടുക്കാനേ ചെന്നൈയ്‌ക്കു സാധിച്ചുള്ളൂ. ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്‌കോറാണിത്‌. ഡു പ്ളസിസ് (52) ഓപണര്‍ ബ്രണ്ടന്‍ മക്കെല്ലം (33), സുരേഷ് റെയ്ന (35)   എന്നിവര്‍ പൊരുതിനിന്നെങ്കിലും വിജയലക്ഷ്യത്തിന് അടുത്തെങ്ങുമത്തൊന്‍ ചെന്നൈ ടീമിനായില്ല.

ടോസ്  നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്‍െറ  ഓപണര്‍ മന്ദീപ് സിങ് (3) പെട്ടെന്ന് പുറത്തായി. പിന്നാലെ 23 പന്തില്‍ 30 റണ്‍സുമായി ഹില്‍ഫെനസിന് വിക്കറ്റ് സമ്മാനിച്ച് സെവാഗും മടങ്ങി. തുടര്‍ന്ന്, ഗ്ളെന്‍ മാക്സ്വെല്‍-ഡേവിഡ് മില്‍നര്‍ കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ 10.4 ഓവറില്‍ 135 റണ്‍സ് നേടി.

32 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്സറും പറത്തി 47 റണ്‍സെടുത്ത മില്‍നല്‍ സ്മിത്തിന്‍െറ പന്തില്‍ പുറത്താകുമ്പോള്‍ പഞ്ചാബ് സ്കോര്‍ 173ലത്തെിയിരുന്നു.

പിന്നാലെ, മാക്സ്വെല്‍ മൊഹിത് ശര്‍മയുടെ പന്തില്‍ പുറത്തായെങ്കിലും തുടർന്ന് വന്ന ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലിയും (13 പന്തില്‍ 40*) തകര്‍ത്തടിച്ചതോടെ പഞ്ചാബ് സ്കോര്‍ 200 കടന്നു. ജയത്തോടെ പഞ്ചാബ് പോയന്‍റ് നിലയില്‍ വീണ്ടും മുന്നിലത്തെി. മാക്സ്വെലാണ് കളിയിലെ കേമന്‍.