ആഷിക്കി 2 സിനിമയിലെ ഗായകൻ അങ്കിത് തിവാരിയെ ലൈഗികപീഡന കേസിൽ അറസ്റ്റ് ചെയ്തു

single-img
8 May 2014

ankittഹിന്ദി സിനിമാ ഗാനരംഗത്തെ പുത്തൻ താരോദയമായ അങ്കിത് തിവാരിയെയും അനുജൻ അങ്കുർ തിവാരിയെയും ലൈഗികപീഡന കേസിൽ വെർസോവ പോലിസ് കസ്റ്റഡിയിലെടുത്തു. ആഷിക്കി 2 എന്ന സിനിമയിൽ “സുൻ രഹാ ഹെ ന തു” എന്ന പ്രശസ്തമായ ഗാനം പാടി ആസ്വാദകരുടെ മനസ്സ് കവർന്ന ഗായകനാണ് അങ്കിത് തിവാരി.

28 വയസ്സുള്ള യുവതിയെ കഴിഞ്ഞ രാത്രി അവരുടെ വീട്ടിൽ വെച്ച് കത്തികാട്ടി ബലാൽസംഗം ചെയ്യുകയായിരുന്നു. സഹോദരൻ അങ്കുർ കത്തി കഴുത്തിൽ വെക്കുകയും അതേ സമയം അങ്കിത് യുവതിയെ പീഡിപ്പിക്കുകയും ചെയ്തു. പുറത്തുപറഞ്ഞാൽ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വെർസോവ പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.