യുക്രെയിന്‍: കൂടുതല്‍ ചര്‍ച്ചയില്ലെന്നു റഷ്യ

single-img
7 May 2014

map_of_ukraineയുക്രെയിനിലെ പ്രതിസന്ധി പരിഹരിക്കുന്നതിനു ജനീവയില്‍ ഒരു വട്ടംകൂടി ചര്‍ച്ച നടത്തുന്നതില്‍ അര്‍ഥമില്ലെന്നു റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്്‌റോവ്.

കഴിഞ്ഞമാസം ജനീവയില്‍ യൂറോപ്യന്‍ യൂണിയന്‍, റഷ്യ, യുഎസ് എന്നിവര്‍ സമ്മേളിച്ച് രൂപം കൊടുത്ത കരാര്‍ നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കിഴക്കന്‍ യുക്രെയിനിലെ ജനങ്ങള്‍ക്ക് എതിരേ സൈന്യത്തെ അയച്ചശേഷം ഈ മാസം 25ന് പ്രസിഡന്റ് തെരഞ്ഞെടുപ്പു നടത്തുന്നത് അസാധാരണ സംഭവമാണെന്നും കൗണ്‍സില്‍ ഓഫ് യൂറോപ്പ് യോഗത്തില്‍ ലാവ്്‌റോവ് പറഞ്ഞു.