തുടര്‍ച്ചയായ അപകടങ്ങള്‍ നാവികസേനയുടെ മേല്‍ നിഴല്‍ വീഴ്ത്തിയെന്ന് നാവികസേനാ മേധാവി

single-img
7 May 2014

rk dhowanഅതീവസങ്കീര്‍ണമായ സംവിധാനങ്ങളുപയോഗിച്ച് പ്രവര്‍ത്തിച്ചു വരുന്ന സേനയെ സംബന്ധിച്ചിടത്തോളം അപകടങ്ങള്‍ സ്വാഭാവികമാണെങ്കിലും തുടര്‍ച്ചയായ അപകടങ്ങള്‍ ഇന്ത്യന്‍ നാവികസേനയുടെ മേല്‍ നിഴല്‍ വീഴ്ത്തിയിട്ടുണെ്ടന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍.കെ. ധവാന്‍. സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി ദക്ഷിണനാവികാ ആസ്ഥാനത്തെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

ഈ അപകടങ്ങളെ സംബന്ധിച്ച് വിവിധ തലത്തിലുള്ള അന്വേഷണങ്ങള്‍ നടന്നു വരികയാണ്. ചിലതിന്റെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. മറ്റു ചിലത് നടപടിക്രമങ്ങളിലാണ്. അന്വേഷണ റിപ്പോര്‍ട്ടുകളേക്കാളുപരി ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചാണ് സേന ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.