വേനല്‍മഴയില്‍ നഷ്ടം 70 കോടി കവിയുമെന്ന് കണക്ക്

single-img
7 May 2014

mazha-1399353927_mഒരാഴ്ചയായി സംസ്ഥാനത്തു തുടരുന്ന വേനല്‍മഴയില്‍ ഇതുവരെയുള്ള നഷ്ടം 70 കോടി കവിഞ്ഞതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 20 പേരാണു വേനല്‍മഴയില്‍ മരണമടഞ്ഞത്. കനത്ത മഴയില്‍ സംസ്ഥാനത്ത് 280 വീടുകള്‍ പൂര്‍ണമായും ആയിരത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. നാലായിരത്തോളം വീടുകള്‍ക്ക് ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 12 കോടിയുടെ കൃഷിനാശമാണ് കണക്കാക്കുന്നത്. 500 കിലോമീറ്ററോളം റോഡുകള്‍ തകര്‍ന്നിട്ടുണെ്ടന്നും മന്ത്രി പറഞ്ഞു.

നാളെവരെ സംസ്ഥാനത്ത് കനത്ത വേനല്‍മഴ തുടരും. വേനല്‍മഴ നേരിടുന്നതിനായി സംസ്ഥാനത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം റവന്യൂ കമ്മീഷണറേറ്റില്‍ ആരംഭിക്കുന്നതിന് മന്ത്രി നിര്‍ദേശം നല്‍കി.