അന്‍പത്തിരണ്ടുകാരിക്കെതിരെ പീഡന ശ്രമം; പട്ടാളക്കാരന്‍ അറസ്റ്റില്‍

single-img
7 May 2014

Lalഅയല്‍വാസിയും ബന്ധുവുമായ അന്‍പത്തിരണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പട്ടാളക്കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ആര്‍മി ഉദ്യോഗസ്ഥനും തെങ്ങുംകോട് വെള്ളിയിഞ്ചക്കുഴി ലാലു ഭവനില്‍ വിപിന്‍ ലാല്‍(23) ആണ് പാങ്ങോട് പോലീസ് അറസ്റ്റു ചെയ്തത്.

രാത്രി മകളുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടയിലാണ് ലാല്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പാങ്ങോട് പോലീസ് പിടികൂടിയ പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. പീഡനശ്രമം ആര്‍മി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.