ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് ഹിമാചല്‍പ്രദേശില്‍ 9 മരണം

single-img
7 May 2014

himachal-pradeshബസ് കൊക്കയിലേയ്ക്ക് പതിച്ചുണ്ടായ അപകടത്തില്‍ ഹിമാചല്‍പ്രദേശിലെ സിര്‍മോര്‍ ജില്ലയിലെ മില്ലയില്‍ ഒമ്പത് യാത്രക്കാര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.

400 മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് പതിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ബസിന്റെ ഡ്രൈവറും കണ്ടക്ടറും അപകടത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടതായിപോലീസ് പറഞ്ഞു.