11 വയസ്സുകാരിയെ 23 കാരന് വിവാഹം കഴിച്ചുകൊടുക്കാനുള്ള നീക്കം പോലീസ് തടഞ്ഞു; വരന്‍ അറസ്റ്റില്‍

single-img
7 May 2014

Adimaliഅടിമാലി കുറത്തിക്കുടി ആദിവാസി കോളനിയിലെ 11 വയസുകാരിയെ 23-കാരന് വിവാഹം കഴിച്ചുകൊടുക്കാനുള്ള ശ്രമം പോലീസ് നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞു. ഇന്ന് രാവിലെയായിരുന്നു സംഭവം.

സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അയല്‍ക്കാരനും വരനുമായ ബിന്‍സിനെ (23) പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ആദിവാസി മൂപ്പന്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.